ഗയ്‌സ്, അങ്ങനെ നായികയെ കിട്ടി, ഇനി നടന്‍ വേണം; തങ്ങളുടെ ജീവിതം സിനിമ ആക്കാന്‍ ഒരുങ്ങി ഇബുള്‍ജെറ്റ് സഹോദരന്മാര്‍

അടുത്തിടെയായി വാര്‍ത്തകളില്‍ നിറയുകയാണ് ഇ- ബുള്‍ജെറ്റ് സഹോദരന്മാര്‍. തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഇ-ബുള്‍ജെറ്റ് സഹോദരന്മാര്‍ രംഗത്തെത്തിയിരുന്നു. സഹോദരന്മാരില്‍ ഒരാളായ ലിബിനാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടത്.

തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ സംവിധായകരെ തേടിയായിരുന്നു ലിബിന്റെ പോസ്റ്റ്. ഇപ്പോഴിതാ സിനിമയിലേക്ക് നായികയെ കിട്ടിയ വിവരവും സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും ആരംഭിച്ചെന്നും പുതിയ വിഡിയോയിലൂടെ പറയുകയാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍.

നടിയും മോഡലുമായ നീരജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കുറിപ്പ്. ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി. ഇനി നടനെ കൂടെ കിട്ടിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. സംഭവം ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്.

‘പോലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ഇറങ്ങുന്ന ഡുണ്ടു മോനെ കൂടി കിട്ടിയാല്‍ പടം തുടങ്ങാം’, ‘വില്ലന്‍ എംവിഡി ആയിരിക്കുമോ തുടങ്ങി നീളുന്നു കമന്റുകള്‍. ബുള് ജെറ്റ് സഹോദരന്‍മാരും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള പോരാട്ടം വലിയ ചര്‍ച്ചയായിരുന്നു.

ഒടുവില്‍ ജയില്‍വാസവും ‘നെപ്പോളിയന്’ കാരവാന്റെ രജിസ്‌ട്രേഷന് വരെ റദ്ദാക്കുന്നത് വരെ കാര്യങ്ങളെത്തി. വാഹനത്തില് വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇത് വന്‍ വിവാദങ്ങളിലെത്തിച്ചു.

Exit mobile version