ശൈലജ ടീച്ചർ വെള്ളിത്തിരയിലേക്ക്; ‘വെള്ളരിക്കാപ്പട്ടണം’ റിലീസിനൊരുങ്ങുന്നു

മംഗലശ്ശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രം ‘വെള്ളരിക്കാപ്പട്ടണം’ റിലീസിനൊരുങ്ങുന്നു. മുൻമന്ത്രിമാരായ കെ കെ ശൈലജ ടീച്ചറും, വി എസ് സുനിൽ കുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് വെള്ളരിക്കാപ്പട്ടണം.

പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിൻറെ കഥയാണ് വെള്ളരിക്കാപ്പട്ടണത്തിൻറെ കേന്ദ്രപ്രമേയമെന്ന് സംവിധായകൻ മനീഷ് കുറുപ്പ് പറഞ്ഞു. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയുമാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്.

ടോണി സിജിമോൻ, ജാൻവി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയൻ ചേർത്തല, എം ആർ ഗോപകുമാർ, കൊച്ചുപ്രേമൻ, ജയകുമാർ, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂർ, സൂരജ് സജീവ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Exit mobile version