കെട്ടിടത്തിന് മുകളില്‍ നിന്ന് അമിത വൈദ്യുതാഘാതമേറ്റു; യുവാവിന് ഗുരുതര പൊള്ളല്‍, കെട്ടിടത്തിന്റെ കൈവരി തകര്‍ന്നു! സമീപ വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു

electric shock | Bignewslive

കളമശ്ശേരി: മൂന്നുനില കെട്ടിടത്തിനു മുകളിലെ ജോലിക്കിടയില്‍ അമിത വൈദ്യുതാഘാതമേറ്റ് യുവാവിന് ഗുരുതര പൊള്ളല്‍. 220 കെവി ടവര്‍ലൈനില്‍ നിന്നുള്ള അമിത വൈദ്യുതിയാണ് തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശി മാരിമുത്തുവിനേറ്റത് (33). സാരമായി പരിക്കേറ്റ മാരിമുത്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകിട്ടു മൂന്നിന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളിലാണ് അപകടം നടന്നത്. പ്ലംബ്ലിങ് ജോലികള്‍ ചെയ്യുന്നതിനു വേണ്ടിയാണു മാരിമുത്തു കെട്ടിടത്തിനു മുകളില്‍ കയറിയത്. ഇവിടെ കെട്ടിക്കിടന്നിരുന്ന വെള്ളം തട്ടിത്തെറിപ്പിച്ചപ്പോള്‍ 220 കെവി ലൈനില്‍ വീണതാകാം അപകടകാരണമെന്നു കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു.

അതേസമയം, അമിത വൈദ്യുതി പ്രവാഹത്തില്‍ കെട്ടിടത്തിന്റെ കൈവരിയുടെ കോണ്‍ക്രീറ്റിന്റെ ഒരുഭാഗം തകര്‍ന്നു. പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പലവീടുകളിലെയും വൈദ്യുതോപകരണങ്ങള്‍ നശിച്ചുവെന്നും സമീപവാസികള്‍ പറഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണു മാരിമുത്തുവിനെ രക്ഷപ്പെടുത്തിയത്.

Exit mobile version