ആലപ്പുഴ മെഡിക്കൽ കോളേജ് ജീവനക്കാരിയെ കടന്നുപിടിച്ചു; തട്ടിക്കൊണ്ടുപോകാനും ശ്രമം; പ്രതികൾ ബൈക്കിലെത്തിയവർ

ആലപ്പുഴ: ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ജീവനക്കാരിയായ യുവതിയേയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. സ്ഥലത്ത് പോലീസ് പട്രോളിങ് ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ഇവരെ കടന്ന് പിടിക്കുകയും തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു.

ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിന് സമീപത്ത് വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. ഇന്നലെ ജോലി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു യുവതി. ഇതിനിടെയാണ് ബൈക്കിലെത്തിയ സംഘം കടന്നുപിടിക്കാൻ ശ്രമിച്ചത്.

Exit mobile version