പാലാ ബിഷപ്പിനെ പിന്തുണച്ച കൺവീനറെ നീക്കിയില്ല; ലീഗിന് കടുത്ത അതൃപ്തി; യുഡിഎഫ് സമരത്തിൽ പങ്കെടുക്കില്ലെന്ന് നേതൃത്വം

തൃ​ശൂ​ർ:യുഡിഎഫ് നേതൃത്വത്തിൽ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിൽ മുസ്ലിം ലീഗ്. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് യുഡിഎഫ് സമരത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനം നേതൃത്വം കൈക്കൊണ്ടത്.

നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ് പരാമർശം നടത്തിയ പാ​ലാ ബി​ഷ​പ്പി​നെ പി​ന്തു​ണ​ച്ച് പ്ര​സ്താ​ന​യി​റ​ക്കി​യ യുഡി​എ​ഫ് ക​ൺ​വീ​ന​റെ ​നീ​ക്ക​ണ​മെ​ന്ന ലീഗിന്റെ ആവശ്യം തഴഞ്ഞതോടെയാണ് നേതാക്കൾ പരസ്യമായി എതിർനിലപാട് സ്വീകരിച്ചത്. വിഷയത്തിൽ 20ന് ​മു​മ്പാ​യി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഇ​ക്കാ​ര്യം യുഡിഎ​ഫ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശ്ശേ​രി​യെയും ഡിസി​സി പ്ര​സി​ഡ​ന്റ്​ ജോ​സ് വ​ള്ളൂ​രി​നെ​യും അ​റി​യി​ച്ചു.

യുഡി​എ​ഫ് യോ​ഗ​ത്തി​ന്റെ തീ​രു​മാ​ന​മാ​യി​ട്ടാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ പാ​ലാ ബി​ഷ​പ്പി​നെ പി​ന്തു​ണ​ച്ചു​ള്ള വാ​ർ​ത്ത​ക്കു​റി​പ്പ് ഡിസിസി​യു​ടെ ഔ​ദ്യോ​ഗി​ക മെ​യി​ലി​ൽ​നി​ന്ന്​ മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തി​യ​ത്.

ഇ​ത്​ വി​വാ​ദ​മാ​യ​തോ​ടെ ഓ​ഫി​സ് സ്​​റ്റാ​ഫി​നെ സ്വാ​ധീ​നി​ച്ച് വാ​ർ​ത്ത അ​യ​പ്പി​ച്ച​താ​ണെ​ന്നും വ്യാ​ജ​മാ​ണെ​ന്നും വി​ശ​ദീ​ക​രി​ച്ച് പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കി വാ​ർ​ത്ത​ക്കു​റി​പ്പ്​ മാ​റ്റി അ​യ​ക്കുകയും ചെയ്തിരുന്നു.

Exit mobile version