ജാഗ്രതൈ! ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപിക്കുന്നു; തിരുവനന്തപുരം സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്നും 1.16 ലക്ഷം നഷ്ടമായി

ശ്രീദേവിയുടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കണിയാപുരം ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും സൈബര്‍ സെല്ലിനും ബാങ്ക് അധികൃതര്‍ക്കും ശ്രീദേവി പരാതി നല്‍കി.

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പണം കവര്‍ന്നു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ അക്കൗണ്ടില്‍ നിന്ന് 1,16,000 രൂപയാണ് നഷ്ടപ്പെട്ടത്.

ശ്രീദേവിയുടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കണിയാപുരം ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും സൈബര്‍ സെല്ലിനും ബാങ്ക് അധികൃതര്‍ക്കും ശ്രീദേവി പരാതി നല്‍കി.

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 12 വരെ 15 തവണകളായാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ ഇ-പേമെന്റിലൂടെ മുംബൈ വഴിയാണ് പണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി.

വിദേശത്ത് നിന്ന് മകന്‍ പലപ്പോഴായി അയച്ച പണമാണ് നഷ്ടപ്പെട്ടത്. പണം പിന്‍വലിക്കുന്ന സന്ദേശങ്ങള്‍ വന്നിരുന്നുവെങ്കിലും ഇത് മനസ്സിലാക്കാന്‍ ശ്രീദേവിക്ക് കഴിഞ്ഞിരുന്നില്ല.

Exit mobile version