‘ക്രിസ്ത്യാനികൾ ഹിന്ദുക്കളാണ്, ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, ജീവിക്കാൻ വേണ്ടിയാണ് ക്രിസ്തുമതം വിട്ട് ഹൈന്ദവ സംസ്‌കാരത്തിലേക്ക് പോകുന്നത്’; പിസി ജോർജ്

PC George | Kerala News

തിരുവനന്തപുരം: വീണ്ടും വിവാദ പരാമർശവുമായി ജനപക്ഷം നേതാവ് പിസി ജോർജ്. എസ്എസി വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അവർ ജീവിക്കാൻ വേണ്ടിയാണ് ഹിന്ദുമതം സ്വീകരിക്കുന്നതെന്നുമാണ് പിസി ജോർജിന്റെ പരാമർശം. കേരളത്തിൽ ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ കൺവേർട്ടഡ് കണക്കുകൾക്ക് സാധ്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എസ്‌സി വിഭാഗത്തിലെ കൺവേർട്ടഡ് ആയവർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല. ഇതാണ് ഹിന്ദു മതത്തിലേക്ക് ക്രൈസ്തവർ തിരികെ പോകുന്നതിന്റെ കാരണമെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഇവിടെ എന്തെല്ലാം വൃത്തിക്കെട്ട പ്രചരണങ്ങളാണ് നടക്കുന്നത്. ഇവിടെ ക്രിസ്ത്യാനികളെ ആരും മുസ്ലിം മതത്തിലേക്ക് ആക്കുന്നില്ല. ക്രിസ്ത്യാനികൾ ഹിന്ദു മതത്തിലേക്കാണ് പോകുന്നതെന്നാണ് വാർത്ത. ഏത് ക്രിസ്ത്യാനിയാണ് ഹിന്ദു മതത്തിലേക്ക് പോയത്. ഹിന്ദുക്കളാണല്ലോ ക്രിസ്ത്യാനികൾ, കർണവേർട്ട് ചെയ്തവരല്ലേ. അതും കൂടി നിങ്ങൾ അറിഞ്ഞിരിക്കണം. അതുകൊണ്ട് പറഞ്ഞതാണ്. ഇവിടെ ക്രിസ്തുമതത്തിലേക്ക് മാറിയ എസ്‌സി വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് ഒരു ആനുകൂല്യങ്ങളും ഇത്തരക്കാർക്ക് ലഭിക്കുകയില്ലെന്നത് നിയമമാണ്.’

‘സർക്കാർ ആനുകൂല്യം ലഭിക്കാൻ വേണ്ടിയാണ്, ജീവിക്കാൻ വേണ്ടിയാണ് കൺവേർട്ടഡ് ആയവർ തിരികെ ഹൈന്ദവ സംസ്‌കാരത്തിലേക്ക് തിരികെ പോകുന്നത്. സർക്കാർ ആനുകല്യം ലഭിക്കണമെങ്കിൽ അത് വേണം. പോകട്ടെ ഇനിയും പോകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ഇതും പൊക്കി പിടിച്ച് ഇവിടെ ലവ് ജിഹാദ് ഇല്ലാന്ന് പറഞ്ഞ് രംഗത്തുവരരുത്. എത്ര തെളിവുകൾ വേണം. കാന്തപുരം ഉസ്താദിനെ പോലെ, പാണക്കാട് തങ്ങളെ പോലയുള്ളവർ താലിബാനിസ്റ്റുകളെ തള്ളിപ്പറയണം. അത്തരമൊരു നടപടി നേതാക്കന്മാരുടെ ഭാഗത്തു നിന്നുണ്ടാവണം.’-പസി ജോർജ് പറഞ്ഞു.

Exit mobile version