അണലി, മൂർഖൻ, ശങ്കുവരയൻ! 12 പ്രാവശ്യം പാമ്പുകടിയേറ്റു, അപകട നില തരണം ചെയ്തു; കുറുവിലങ്ങാട്ടെ ശ്രീക്കുട്ടിയെ പരിചയപ്പെടുത്തി വാവ സുരേഷ്; കാരണം അന്വേഷിച്ച് സോഷ്യൽമീഡിയ

കോട്ടയം: പാമ്പുകടിയേൽക്കുക എന്ന വാർത്തകൾ അപൂർവ്വമായാണ് വാർത്തകളിൽ പോലും നിറയാറുള്ളത്. ആധുനിക സൗകര്യങ്ങൾ വർധിച്ചതോടെ വീടിനകത്തോ മുറ്റത്തോ പറമ്പിലോ വെച്ചോ പാമ്പുകടിയേറ്റെന്ന വാർത്തകൾ മാധ്യമങ്ങളിൽ അധികം കാണാറുമില്ല. എന്നാൽ ഇപ്പോഴിതാ 12 തവണ വിവിധ പാമ്പുകളുടെ കടിയേൽക്കുകയും ഓരോ തവണയും അപകടനില തരണം ചെയ്യുകയും ചെയ്ത പെൺകുട്ടിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ്.

കോട്ടയം ജില്ലയിലെ കുറവിലങ്ങാടിന് അടുത്ത് കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എസ്എസ് എന്ന എൽഎൽബി ആദ്യവർഷ വിദ്യാർത്ഥിനിയാണ് ശ്രീക്കുട്ടി. വീടിന്റെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റിട്ടുണ്ട് ഈ പെൺകുട്ടിക്ക്. 3 തവണ അണലിയുടെയും 4 തവണ മൂർഖൻപാമ്പിന്റെയും 5പ്രാവശ്യം ശങ്കുവരയൻ പാമ്പിന്റെയും കടിയേറ്റ ശ്രീക്കുട്ടി ഓരോ തവണയും ചികിത്സയിലൂടെ തിരികെ വരികയായിരുന്നു.

അതേസമയം, ഇതെന്തുകൊണ്ടാണ് ഈ കുട്ടിക്ക് 12 തവണ പാമ്പ് കടിയേൽക്കാൻ കാരണമെന്ന സോഷ്യൽമീഡിയയിലൂടെയുള്ള ചോദ്യങ്ങൾക്കും വാവ സുരേഷ് ഉത്തരം നൽകുന്നുണ്ട്. ‘ചില ആൾക്കാരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കിട്ടുന്നത്’- എന്നാണ് വാവ സുരേഷിന്റെ മറുപടി.

സിബി സി.ഡിയുടെയും ഷൈനി സിബിയുടെയും മകളാണ് ശ്രീക്കുട്ടി. സ്വപ്‌നയാണ് അനിയത്തി. ഒരുപാട് തവണ പാമ്പുകടയേൽക്കുകയും എല്ലാത്തിനേയും തരണം ചെയ്യുകയും ചെയ്ത ശ്രീക്കുട്ടിക്കായി പ്രാർത്ഥിക്കണമെന്നും വാവ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

വാവ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നമസ്‌കാരം
ഇന്ന്13 9 2021 അങ്ങനെ എന്റെ ജീവിതത്തിൽ
ഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞു കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങൾ പങ്കു വെക്കാൻ കഴിഞ്ഞു കാരണം 12 പ്രാവശ്യം പാമ്പുകടിയേറ്റ അപകട നില തരണം ചെയ്തു ആ വ്യക്തിത്വത്തെ കാണാൻ ഞാനും സ്‌നേക് മാസ്റ്റർ ടീംഒരുമിച്ച് പോയിരുന്നു സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി എൽ എൽ ബി ഫസ്റ്റ് ഇയർ വിദ്യാർഥിയാണ് സ്വപ്ന മോളാണ് അനുജത്തി വീടിൻറെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റ് 3 അണലിയുടെയും 4 മൂർഖൻപാമ്പിന്റെയും 5പ്രാവശ്യം ശങ്കുവരയൻ പാമ്പിന്റെയും കടികിട്ടിയിട്ടുണ്ട് ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കു എന്ന് വിശ്വസിക്കുന്നു.

Exit mobile version