‘എന്റെ ജീവിതം, എന്റെ ശരീരം’: സൈബര്‍ സദാചാരക്കാര്‍ക്ക് മറുപടിയുമായി ഗായിക സയനോര

കൊച്ചി: കഴിഞ്ഞ ദിവസം പിന്നണി ഗായിക സയനോര ഫിലിപ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ പങ്കുവെച്ചത് സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. സയനോരയെയും സുഹൃത്തുക്കളെയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം.
ഷോര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ്, സൈബര്‍ലോകത്ത് സദാചാരക്കാരോട് സയനോര മറുപടി നല്‍കുന്നത്.

‘എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി’
എന്ന ഹാഷ്ടാഗോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയില്‍ സയനോര ഷോട്ട്‌സ് ധരിച്ചത് തന്നെയായിരുന്നു മിക്ക ആളുകളുടെയും പ്രശ്‌നം. ഈ വേഷം സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള എന്നായിരുന്നു പലരും കമന്റ് ചെയ്തത്.

ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. താരത്തിന്റെ നിറത്തെയും ശരീരത്തെയും മോശം പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Exit mobile version