‘ആ നിക്കര്‍ പിസി ജോര്‍ജിന്റേതാണോ?’, ‘കൊച്ചു കുട്ടികള്‍ ഇതൊക്കെ കാണുന്നു എന്നോര്‍മ്മ വേണം; സയനോരയുടെ വീഡിയോയ്‌ക്കെതിരെ സൈബര്‍ ആക്രമണം

കൊച്ചി: കഴിഞ്ഞ ദിവസം പിന്നണി ഗായിക സയനോര ഫിലിപ് സുഹൃത്തുക്കളോടൊപ്പം ഡാന്‍സ് കളിയ്ക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഭാവന, രമ്യാ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോ സയനോര ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, വീഡിയോയ്ക്ക് താഴെ രൂക്ഷവിമര്‍ശമാണുയരുന്നത്. ഗേള്‍സ് നൈറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.
വളരെ മോശം രീതിയില്‍ സ്ത്രീ വിരുദ്ധമായ കമന്റുകളാണ് ആളുകള്‍ പോസ്റ്റ് ചെയ്യുന്നത്.

സയനോര വീഡിയോയില്‍ ഷോട്ട്സ് ധരിച്ചിരിക്കുന്നതാണ് മിക്ക ആളുകളുടെയും പ്രശ്നം. വസ്ത്രധാരണം, ശരീരം എന്നിവയെ കുറിച്ചാണ് മിക്ക കമന്റുകളും. വെര്‍ബല്‍ അബ്യൂസുകളും നിരവധിയുണ്ട് ഈ വേഷം സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

‘സയനോര ഇട്ടേക്കുന്ന നിക്കര്‍ പിസി ജോര്‍ജിന്റേതാണോ?’, ‘കൊച്ചു കുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നു എന്നോര്‍മ്മ വേണം മക്കളേ’ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

താരത്തിന്റെ നിറത്തെയും ശരീരത്തെയും മോശം പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സയനോര ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നത്.

Exit mobile version