ടൗണില്‍ ചുറ്റിക്കറങ്ങി മാവേലിയും സാന്റയും! ഒരു കിടിലന്‍ സര്‍പ്രൈസൊരുക്കി സേവ് ദ ഡേറ്റ്

പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡിങ് വീഡിയോകളില്‍ വ്യത്യസ്തത തേടുന്നവരാണ് അധികവും. അത്തരത്തില്‍ മാവേലിയും സാന്റയും ഒന്നിച്ചെത്തുന്ന ഒരു സേവ് ദ ഡേറ്റ് ഫോട്ടോകളാണ് സൈബര്‍ ലോകത്ത് ശ്രദ്ധയാകര്‍ഷിക്കുന്നത്.

കോട്ടയം സ്വദേശി അര്‍ജുന്റെയും തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍സിയുമാണ് മലയാളികള്‍ക്ക് സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശം സേവ് ദ ഡേറ്റിലൂടെ പകരുന്നത്.

ജനുവരി 9ന് ആണ് ഇവരുടെ വിവാഹം. സാന്താക്ലോസും മാവേലിയും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങള്‍ക്കൊപ്പം കോട്ടയത്തിന്റെ ഹൃദയം തൊട്ടറിയുന്ന ഈ വെഡ്ഡിങ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ട്യൂസ് ഡേ ലൈറ്റ്‌സ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. നേരത്തെയും
കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലും സ്‌കൂളിലും ട്യൂസ് ഡേ ലൈറ്റ്‌സ് നടത്തിയ വിവാഹ ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധേയമായിരുന്നു.

Exit mobile version