മമ്മൂട്ടിയുടെ കടുത്ത ആരാധകൻ മമ്മൂട്ടി സുബ്രൻ അന്തരിച്ചു; ദുഃഖം പങ്കുവെച്ച് മമ്മൂട്ടി

കൊച്ചി: മലയാളത്തിലെ സൂപ്പർ താരം മമ്മൂട്ടിയോടുള്ള ആരാധനയുടെ പേരിൽ പ്രശസ്തനായ സുബ്രഹ്മണ്യൻ (മമ്മൂട്ടി സുബ്രൻ) അന്തരിച്ചു. മമ്മൂട്ടി തന്നെയാണ് ഈ ദുഃഖവാർത്ത ആരാധകരുമായി പങ്കുവച്ചത്.

”വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ”മമ്മൂട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ”-മമ്മൂട്ടി കുറിച്ചു.

തൃശ്ശൂർ സ്വദേശിയായ സുബ്രൻ ചുമട്ടുതൊഴിലാളിയായിരുന്നു.

Exit mobile version