രോഗിയുമായി പോയ കാര്‍ കാല്‍നടയാത്രക്കാരുടെ മേല്‍ ഇടിച്ചുകയറി; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, ഹൃദയസ്തംഭനം മൂലം രോഗിയും മരിച്ചു

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി കാല്‍നടയാത്രക്കാര്‍ക്ക് നേരെ ഇടിച്ചു കയറി. അപകടത്തില്‍ പ്രഭാതനടത്തത്തിനിറങ്ങിയ രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരണപ്പെട്ടു.

ഇന്നു പുലര്‍ച്ചെയാണ് ഞെട്ടിച്ച അപകടമുണ്ടായത്. പ്രഭാതനടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതില്‍ സുബൈദ, നസീമ എന്നിവര്‍ മരണപ്പെടുകയായിരുന്നു.

കാറില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് കാലിന് പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. രോഗിയുമായി അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി നടക്കാനിറങ്ങിയവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version