മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ നിരോധിത മേഖലയില്‍ അഭ്യാസപ്രകടനം: വ്‌ളോഗര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ നിരോധിത മേഖലയില്‍ അമിത വേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ വ്‌ളോഗര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.

കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിയായ മുര്‍ഷിദില്‍ ബഷീറില്‍ നിന്നും 10,500 രൂപയാണ് എംവിഡി പിഴ ഈടാക്കിയത്.

മലമ്പുഴ കവയില്‍ വാഹന അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

കോഴിക്കോട് ആര്‍ടിഒ ഓഫിസിലാണ് വാഹനം താത്കാലിക രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിക്രമിച്ചു കയറിയതിന് പോലീസില്‍ പരാതി നല്‍കുമെന്ന് ജലവിഭവ വകുപ്പും അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് കാരാപറമ്പ് സ്വദേശിയായ മുര്‍ഷിദ് താര്‍ ജീപ്പിലാണ് കവ എന്ന പ്രദേശത്ത് അപകടരമായ രീതിയില്‍ വണ്ടിയോടിച്ചത്. നാല് ദിവസം മുന്‍പാണ് ഈ വീഡിയോ സ്വന്തം യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Exit mobile version