സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും വനിതാമതിലിന് ചെലവാക്കില്ല; മുഖ്യമന്ത്രി

നീക്കിവെച്ച 50 കോടി രൂപ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടിയുള്ളതാണെന്നും, അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കി വനിതാ മതില്‍ നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീക്കിവെച്ച 50 കോടി രൂപ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടിയുള്ളതാണെന്നും, അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ പണം വനിതാ മതിലിനായി ചെലവിടില്ലെന്ന് ധനമന്ത്രി തോമസ് ഐസകും പറഞ്ഞു. സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിതാ സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തര്‍ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് തോമസ് ഐസകിന്റെ പ്രതികരണം.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് വനിതാ മതിലല്ല വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 50 കോടി ചെലവഴിക്കുന്നത് പറഞ്ഞത് അഴിമതിയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version