ബീച്ചിലിരുന്ന അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതി ആശിഷ് എന്നയാളെന്ന് തിരിച്ചറിഞ്ഞു; ഒളിവിൽ

കൊല്ലം: കൊല്ലം പരവൂരിലെ ബീച്ചിലിരുന്ന അമ്മയ്ക്കും മകനും എതിരെ നടന്ന സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പരവൂർ ബീച്ചിൽ നടന്ന ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പോലീസ് കണ്ടെത്തി.

ഇയാൾ ഒളിവിലാണ്. ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും പറയുന്നു. കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു. വാഹനം അടിച്ചു തകർത്തു. സാലുവിന്റെ കൈയിൽ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു.

പിന്നീട് മർദന ശേഷം അമ്മയേയും മകനേയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചുവെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്.

Exit mobile version