പാലിയേക്കരയില്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു; അഞ്ച് രൂപ മുതല്‍ അമ്പത് രൂപ വരെ കൂടി

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കൂട്ടിയ നിരക്കുകള്‍ നിലവില്‍ വന്നു. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 75 ആയിരുന്നത് 80 രൂപ ആയി ഉയര്‍ത്തി. ഇരുവശത്തേക്കും 120 രൂപയാക്കി.

ചരക്കുവാഹനങ്ങള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയുമാണ് നിരക്ക്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 445 രൂപയായും വര്‍ധിപ്പിച്ചു.

Exit mobile version