ഒടുവില്‍ കൊള്ളപ്പലിശക്കാരന്‍ ആദിമൂലം നടരാജനെ പൂട്ടി കൊച്ചി പോലീസ്! കേരളത്തില്‍ നടത്തിയത് കോടികളുടെ ഇടപാട്

കൊച്ചി: കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ കൊള്ളപ്പലിശക്കാരന്‍ ആദിമൂലം നടരാജനെ ഒടുവില്‍ കൊച്ചി പോലീസ് വലയിലാക്കി. അഞ്ച് കോടി രൂപ വായ്പ നല്‍കിയശേഷം ആറ് കോടി 80 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കൊച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പലിശ ഇടപാടുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍.

നടരാജന്‍ ഉള്‍പ്പെട്ട സംഘം കേരളത്തില്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയതായാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

മുമ്പ് അറസ്റ്റിലായ കൊള്ളപ്പലിശ ഇടപാടുകള്‍ നടത്തുന്ന മഹാരാജയ്ക്ക് സമാനമായ രീതിയിലാണ് ആദിമൂലവും കേരളത്തില്‍ പണം പലിശയ്ക്ക് നല്‍കിയിരുന്നത്. ഇയാളുടെ മൂന്ന് അനുനായികള്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

Exit mobile version