ഇടമലയാര്‍ വനത്തില്‍ കടുവയും ആനയും ചത്ത നിലയില്‍; പരസ്പരം ഏറ്റുമുട്ടിയതെന്ന് നിഗമനം, നടന്നത് അപൂര്‍വ്വസംഘട്ടനം

കോതമംഗലം: ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ ഉണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന് നാലു കിലോമീറ്ററോളം അകലെ കൊളുത്തിപെട്ടി ഭാഗത്തെ പുല്‍മേടിലാണ് ഇവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച ബീറ്റിനു പോയ വാരിയം വനംവകുപ്പ് ഔട്ട് പോസ്റ്റിലെ വനപാലകരാണ് കടുവയുടെയും ആനയുടെയും ജഡം കണ്ടത്. കടുവയ്ക്ക് ഏഴു വയസ്സോളം പ്രായമുണ്ട്. മോഴയിനത്തില്‍പ്പെട്ട ആനയ്ക്ക് 15 വയസ്സും. ജഡങ്ങള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം.

കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള ‘യുദ്ധം’. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ഡ് ഒന്നില്‍പ്പെടുന്ന ജീവികളാണ് ഇവ. ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Exit mobile version