തിരുവോണനാളിൽ തൃശ്ശൂരിനെ നടുക്കി രണ്ട് കൊലപാതകങ്ങൾ; ചെന്ത്രാപ്പിന്നിയിലും കീഴ്ത്താണിയിലും ദാരുണ സംഭവങ്ങൾ

തൃശ്ശൂർ: ജില്ലയെ നടുക്കി തിരുവോണദിവസം രണ്ട് കൊലപാതകങ്ങൾ. ചെന്ത്രാപ്പിന്നിയിലും കീഴ്ത്താണിയിലും ഉണ്ടായ വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.

കീഴ്ത്താണിയിൽ വീട്ടുവാടകയെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെയാണ് ഒരാൾ മരിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ കീഴ്ത്താണി സ്വദേശിയായ സൂരജ് ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പ്രതികൾ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

ചെന്ത്രാപ്പിന്നിയിൽ മധ്യവയസ്‌ക്കനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനൂപ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version