പോര്‍ക്കളമായി നിലയ്ക്കല്‍; എഡിജിപി അനില്‍കാന്ത് വൈകീട്ട് എത്തും

പത്തനംതിട്ട: നിലയ്ക്കലിലേക്കെത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളയുളള സ്ത്രീകളെ പ്രതീഷേധക്കാര്‍ തടഞ്ഞു. ഇന്ന് രാവിലെ മുതലാണ് ഭക്തരുടെ വാഹനങ്ങള്‍ തടയുകയും അതില്‍ യുവതികള്‍ ഉണ്ടോയെന്നും പരിശോധനകള്‍ നടത്തുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എഡിജിപി അനില്‍കാന്ത് വൈകീട്ട് നിലയ്ക്കലിലെത്തും.

ഇവിടെ കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കാനും അഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ നിലയ്ക്കലിലേക്ക് രണ്ട് ബറ്റാലിയന്‍ വനിതാ പോലീസിനെ നിയോഗിക്കും. അതേസമയം നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

Exit mobile version