കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുവിശ്വാസി മരിച്ചു; അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കി മഹല്ല് ജമാഅത്ത് പ്രസിഡന്റ്

ഹരിപ്പാട്: കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുവിശ്വാസിയ്ക്ക് അന്ത്യവിശ്രമത്തിന് സ്ഥലം വിട്ടുനില്‍കി മഹല്ല് ജമാഅത്ത് പ്രസിഡന്റ്. കൊല്ലം മടന്തക്കോട് നെല്ലിമുക്ക് വലുവള വീട്ടില്‍ ദേവദാസാണ് (58) കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ നിസ്സഹായാവസ്ഥയിലായിരുന്നു ഭാര്യ രാജമ്മയും ഏകമകള്‍ രമ്യയും. ഹരിപ്പാട് നഗരസഭ 10ാം വാര്‍ഡിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

ഇവരുടെ നിസ്സഹായവസ്ഥ അറിഞ്ഞ പൊതുപ്രവര്‍ത്തകരായ താഹയും നൗഷാദ് വേളൂരും കാര്‍ത്തികപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഡോ. ഹമീദ് ഷാലിയെ സമീപിക്കുകയായിരുന്നു.

ഉടന്‍ തന്നെ നങ്ങ്യാര്‍കുളങ്ങരയിലുള്ള തന്റെ സ്ഥലത്ത് അന്ത്യവിശ്രമം ഒരുക്കാന്‍ അദ്ദേഹം സൗകര്യമേര്‍പ്പെടുത്തുകയായിരുന്നു. കൗണ്‍സിലര്‍ മഞ്ജു ഷാജിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മൃതദേഹം സംസ്‌കരിച്ചു.

Exit mobile version