മനുഷ്യ മനസ്സിന്റെ പകയോളം ഭയാനകമായ മറ്റൊന്നില്ല: കോതമംഗലത്തെ അരുംകൊലയ്ക്ക് പിന്നിലെ കാരണം

കൊച്ചി: പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. കോതമംഗലത്തെ ഡെന്റല്‍ വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ സ്വദേശിയായ രഖില്‍ വെടിവെച്ചു കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ ചോരചിന്തിയ പ്രണയം. മാനസയെ കൊലപ്പെടുത്തിയതിന് ശേഷം രഖിലും സ്വയം വെടിവെച്ചു മരിച്ചു.

അതേസമയം, ഇത്തരം പ്രവണതയുടെ മാനസികാവസ്ഥ വ്യക്തമാക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റായ കല. ഉപേക്ഷിക്കപ്പെടുന്നു എന്ന രൂക്ഷമായ അപകര്‍ഷത താങ്ങാന്‍ പറ്റാതെ ഉടലെടുക്കുന്ന പകയാണ് കൊലപാതകത്തിന് കാരണമെന്ന് അവര്‍ പറയുന്നു.

കലയുടെ കുറിപ്പ്:

കോതമംഗലത്തെ അരുംകൊല.. എല്ലാ കൊലപാതകവും കഞ്ചാവിന്റെ ലഹരിയുടെ, പിടിയില്‍ ആകില്ല.. മാനസിക വിഭ്രാന്തിയും ആകില്ല… മനുഷ്യ മനസ്സിന്റെ പകയോളം ഭയാനകമായ മറ്റൊന്നില്ല… ആണിനെ വാര്‍ത്തെടുക്കുന്ന രീതി മാറണം, പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതിയും പാടേ മാറണം… IQ ലെവല്‍ പോലെ വ്യക്തിയ്ക്ക് പ്രാധാന്യമാണ് EQ… അവിടെ പാളിച്ച സംഭവിക്കുന്നു..

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മാത്രമല്ല, പുരുഷന്റെ കുടുംബത്തിനും നഷ്ടപ്പെട്ടു…ഉപേക്ഷിക്കപെടുന്നു എന്ന രൂക്ഷമായ അപകര്‍ഷത താങ്ങാന്‍ പറ്റാതെ ഉടലെടുക്കുന്ന പക… അതിനെ മറികടക്കാന്‍ അസാമാന്യ യുക്തി അനിവാര്യമാണ്….അവിടെ പാളിച്ച സംഭവിക്കരുത്.

Exit mobile version