ലോക്ക്ഡൗണിനെ തുടർന്ന് കടബാധ്യത; വയനാട്ടിൽ സ്വകാര്യ ബസ് ഉടമ ആത്മഹത്യ ചെയ്തു

പാമ്പാടി: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വയനാട്ടിൽ ബസ് ഉടമ ആത്മഹത്യ ചെയ്തു. പാമ്പാടി അമ്പലവയലിൽ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയിൽ പിസി രാജാമണിയാണ് ജീവനൊടുക്കിയത്.

ഇദ്ദേഹത്തെ വീടിനു സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. കടൽമാട്-സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസിന്റെ ഉടമയായിരുന്നു രാജാമണി.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി ബസിന്റെ ഓട്ടം നിലച്ചതോടെ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version