‘കൈയ്യും കാലും വെട്ടും, കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലും’: ചിത്തരഞ്ജന്‍ എംഎല്‍എയ്‌ക്കെതിരെ വധഭീഷണി

തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന് വധഭീഷണി. എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

എംഎല്‍എയുടെ കൈയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ വയ്ക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലുമെന്നും കത്തില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒമ്പതു ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തില്‍ പറയുന്നു.

തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീനെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിനെതിരെയും കത്തില്‍ ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്‍ട്ടിന്‍ എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഭീഷണിയെ തുടര്‍ന്ന് എം.എല്‍.എ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്‍കി.

Exit mobile version