‘ഇതൊരു ട്രെയ്‌ലര്‍ മാത്രം, അടുത്ത തവണ സ്‌ഫോടക വസ്തുക്കള്‍ പൂര്‍ണ്ണ രൂപത്തില്‍ നിങ്ങളെ തേടിയെത്തും’ മുകേഷ് അംബാനിക്ക് ഭീഷണി കത്തും

Mukesh Ambani | Bignewslive

മുംബൈ; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയതിന് പിന്നാലെ ഭീഷണിക്കത്തും കണ്ടെത്തി. ഇതൊരു ട്രെയ്ലര്‍ മാത്രമാണെന്നും അടുത്ത തവണ ഈ സ്ഫോടക വസ്തുക്കള്‍ പൂര്‍ണ്ണ രൂപത്തില്‍ നിങ്ങളെ തേടിയെത്തുമെന്നും കത്തില്‍ പറയുന്നുണ്ട്.

കത്തില്‍ നിത ഭാഭി, മുകേഷ് ഭയ്യാ എന്നിങ്ങനെ മുകേഷ് അംബാനിയെയും നിത അംബാനിയെയും പ്രത്യേകം അഭിസംബോധന ചെയ്യുന്നുണ്ട്. ഇന്നലെ രാത്രിയാണ് മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്ത് സ്ഫോടക വസ്തു നിറച്ച എസ്‌യുവി വാഹനം കണ്ടെത്തിയത്.

20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ സ്‌കോര്‍പ്പിയോ എസ്യുവി വാഹനമാണ് കണ്ടെത്തിയത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ അംബാനിയുടെ വീടിന് ഏതാനും മീറ്ററുകള്‍ അകലെയാണു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതെന്നാണ് വിവരം.

വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം. സംശയകരമായി നിര്‍ത്തിയിട്ടതുകണ്ട് വാഹനം പരിശോധിക്കുകയായിരുന്നു. പോീസ് അറിയിച്ചതനുസരിച്ച് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ശേഷം സ്ഫോടക വസ്തുക്കള്‍ മാറ്റുകയും ചെയ്തു. ഈ വാഹനം ഇവിടെ നിര്‍ത്തിയിട്ടവര്‍ തന്നെയാണ് പോലീസില്‍ വിളിച്ച് വിവരം പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ തുടരന്വേഷണം നടത്തി വരികയാണ്.

Exit mobile version