വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അവസാനം; കോഴിക്കോട് കെഎസ്ആര്‍ടിസി-കെടിഡിഎഫ്‌സി കോംപ്ലക്‌സിന് ജീവന്‍വെയ്ക്കുന്നു, ജില്ലക്കാകെ ഉണര്‍വാകുന്ന നീക്കം നടത്തിയ മന്ത്രി ആന്റണി രാജുവിന് നന്ദി പറഞ്ഞ് മുഹമ്മദ് റിയാസ്

PA Muhammed Riyas | Bignewslive

തിരുവനന്തപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കോഴിക്കോട് കെഎസ്ആര്‍ടിസി -കെടിഡിഎഫ്‌സി കോംപ്ലക്‌സിന് ജീവന്‍വെയ്ക്കുന്നു. മന്ത്രി മുഹമ്മദ് റിയാസ് ആണ് സന്തോഷ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

2007 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്‌സ് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016 ല്‍ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കി കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ല്‍ തന്നെ ടെണ്ടറുകള്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നിരുന്നില്ല.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രശ്‌നം ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചു. തോട്ടത്തില്‍രവീന്ദ്രന്‍ എംഎല്‍എയും ഇക്കാര്യം ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി ആന്റണി രാജുവുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും, പ്രശ്‌നം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നതായും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് ജില്ലക്കാകെ ഉണര്‍വ്വ് ഉണ്ടാകുന്ന നീക്കമാണ് മന്ത്രി നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി ആന്റണി രാജുവിന് പ്രത്യേകം നന്ദിയും രേഖപ്പെടുത്തുന്നുണ്ട്.

30 വര്‍ഷത്തേക്ക് ആലിഫ് ബില്‍ഡേര്‍സ് (ALIF Builders) എന്ന കമ്പനിയാണ് ടെണ്ടര്‍ എടുത്തിട്ടുള്ളത്. ബസ് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും, ഓഗസ്റ്റ് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് അന്നു തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചതായും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ബഹുമാനപ്പെട്ട ഗതാഗതവകുപ്പ് മന്ത്രി ശ്രീ ആന്‍റണിരാജുവിന് നന്ദി.
കോഴിക്കോട് കെഎസ്ആര്‍ടിസി- കെ.ടി.ഡി.എഫ്.സി കോംപ്ലക്സിന് ജീവന്‍വെയ്ക്കുന്നു.
2007 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്സ് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016 ല്‍ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കി കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ല്‍ തന്നെ ടെണ്ടറുകള്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നില്ല.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രശ്നം ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജുവുമായി സംസാരിച്ചു. തോട്ടത്തില്‍രവീന്ദ്രന്‍ എംഎല്‍എയും ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഞങ്ങൾക്ക് ഉറപ്പുനല്‍കിയിരുന്നു.
കോഴിക്കോട് ജില്ലക്കാകെ ഉണർവ്വ് ഉണ്ടാകുന്ന നീക്കമാണ് മന്ത്രി നടത്തിയിട്ടുള്ളത്.
30 വര്‍ഷത്തേക്ക് ആലിഫ് ബില്‍ഡേര്‍സ് (ALIF Builders) എന്ന കമ്പനിയാണ് ടെണ്ടര്‍ എടുത്തിട്ടുള്ളത്. ബസ് ടെര്‍മിനല്‍ കോംപ്ലക്സില്‍ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.
ഓഗസ്ത് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെ.എസ്.ആർ.ടി.സി കോംപ്ലക്സ് അന്നു തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Exit mobile version