സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടി; എഫ്‌സി കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. എഫ്‌സി കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസിക്ക് തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പോലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം.

പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവച്ചതാണെന്നും കോടതി പറഞ്ഞു. കോണ്‍വെന്റില്‍ നിന്നും ഒഴിയാന്‍ എത്ര ദിവസം സാവകാശം വേണം എന്ന് കോടതിയെ സിസ്റ്റര്‍ ലൂസി അറിയിക്കണം.

ചൊവ്വാഴ്ചക്കകം തീരുമാനം അറിയിക്കാനാണ് കോടതി നിര്‍ദ്ദേശം. എവിടെയായാലും പോലീസ് സംരക്ഷണം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) സന്യാസിനി സഭാ അംഗമായിരുന്നു സിസ്റ്റര്‍ ലൂസിയെ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയ നടപടി വത്തിക്കാന്‍ പരമോന്നത സഭാ കോടതി അടുത്തിടെ ശരിവെച്ചിരുന്നു.

Exit mobile version