സഭയുടെ നടപടിക്കെതിരെ നേരിട്ട് റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണം; അനുവാദം തേടി മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്

തന്നെ പുറത്താക്കിയ സഭാ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയ സാഹചര്യത്തിലാണ് സിസ്റ്റര്‍ ലൂസി കത്തയച്ചിരിക്കുന്നത്.

കൊച്ചി: സഭയുടെ നടപടിക്കെതിരെ നേരിട്ട് റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് കത്ത് അയച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. ഫാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താന്‍ സന്യാസ സഭയ്ക്ക് തെറ്റുകാരിയായത്. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കത്തില്‍ ലൂസി കളപ്പുര പറയുന്നു.

തന്നെ പുറത്താക്കിയ സഭാ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയ സാഹചര്യത്തിലാണ് സിസ്റ്റര്‍ ലൂസി കത്തയച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് വത്തിക്കാന്‍ അപ്പീല്‍ തള്ളിയത്. മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നായിരുന്നു വത്തിക്കാനില്‍ നിന്നുമുള്ള മറുപടിയോട് ലൂസി കളപ്പുര പ്രതികരിച്ചത്.

മഠത്തില്‍ നിന്നും ഒരു കാരണവശാലും ഇറങ്ങില്ല. ഒരു ഫോണ്‍കോളിലൂടെപോലും പറയാനുള്ളതു സഭ കേട്ടില്ല. പൗരസ്ത്യ തിരുസഭയ്ക്ക് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ പോകുമെന്നും ലൂസി കളപ്പുര പറഞ്ഞിരുന്നു.

Exit mobile version