അവസാന പൊടി പൊന്ന് പോലും കൈവിട്ട് സാധാരണക്കാർ; ഒറ്റദിവസം 24,375 പണയ ഉരുപ്പടികൾ ലേലത്തിന് വെച്ച് മുത്തൂറ്റ്; കോവിഡ് നിയന്ത്രണം ഇനിയും കടുപ്പിക്കരുത്; സർക്കാരിനോട് അഭ്യർത്ഥിച്ച് കുറിപ്പ്

തിരുവനന്തപുരം: നീണ്ടുപോകുന്ന ലോക്ക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും സാധാരണക്കാരന്റെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുകയാണ്. ജാഗ്രത കൈവിട്ടാൽ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയാണെങ്കിലും ജീവിക്കാനും ലോണടവ് ഉൾപ്പടെയുള്ള അത്യാവശ്യ പണമിടപാടുകൾക്ക് വഴിയില്ലാതെ വലയുകയാണ് ഭൂരിപക്ഷം ജനങ്ങളും.

ഇതിനിടെയാണ് തുരുവനന്തപുരം ജില്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനം ഒറ്റദിവസം 24,375 സ്വർണപണയ ഉരുപ്പടികൾ ലേലത്തിന് വെച്ചിരിക്കുന്ന പരസ്യം പത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ടര പേജ് നിറയെ ഉള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ പരസ്യം ചൂണ്ടിക്കാണിച്ച് സാമ്പത്തികമായ തകർന്ന ജനങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് മാധ്യമപ്രവർത്തകനായ ശ്രീജൻ ബാലകൃഷ്ണൻ.

തിരുവനന്തപുരം ജില്ലയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ മാത്രം ജൂലൈ മാസത്തിൽ ലേലം ചെയ്യാൻ പോകുന്നത്. നമ്മൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എത്ര ആഴത്തിലുള്ളത് ആണെന്ന് ഇതിലും വല്യ തെളിവ് വേണമെന്ന് തോന്നുന്നില്ല. ആകെയുള്ള സമ്പാദ്യമായ കയ്യിലെ അവസാന പൊടി പൊന്ന് പോലും കൈവിട്ടു കഴിഞ്ഞാൽ ഈ മനുഷ്യർ എങ്ങനെ ഒക്കെ പ്രതികരിക്കുമെന്ന് ആലോചിച്ചിട്ട് പേടിയാകുന്നു. നിയന്ത്രണങ്ങൾ കടുപ്പിക്കുകയല്ല, മാനുഷിക മുഖം നൽകി പുനഃക്രമീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എല്ലാവർക്കും ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം എത്രയും പെട്ടെന്ന് തിരിച്ചുനൽകുകയാണ് വേണ്ടതെന്ന് ശ്രീജൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ശ്രീജൻ ബാലകൃഷ്ണന്റെ കുറിപ്പ്:

ഇന്നത്തെ The New Indian Express പത്രം തിരുവനന്തപുരം എഡിഷനിൽ സ്വർണ പണയ ലേലം പ്രഖ്യാപിച്ചു Muthoot Fincorp നൽകിയ പരസ്യം ആണ് ചിത്രത്തിൽ; രണ്ട് മുഴുവൻ പേജ്, ഒരു അര പേജ്. ഒരു മുഴുവൻ പേജിൽ ഏതാണ്ട് 9750 പണയ ഉരുപ്പടികൾ ഉണ്ട്. അതായത് 24,375 പണയ ഉരുപ്പടികൾ ആണ് ഉടമകൾക്ക് പണം തിരിച്ചടക്കാൻ കഴിയാത്തതിനാൽ തിരുവനന്തപുരം ജില്ലയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ മാത്രം ജൂലൈ മാസത്തിൽ ലേലം ചെയ്യാൻ പോകുന്നത്.
നമ്മൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എത്ര ആഴത്തിലുള്ളത് ആണെന്ന് ഇതിലും വല്യ തെളിവ് വേണമെന്ന് തോന്നുന്നില്ല. ആകെയുള്ള സമ്പാദ്യമായ കയ്യിലെ അവസാന പൊടി പൊന്ന് പോലും കൈവിട്ടു കഴിഞ്ഞാൽ ഈ മനുഷ്യർ എങ്ങനെ ഒക്കെ പ്രതികരിക്കുമെന്ന് ആലോചിച്ചിട്ട് പേടിയാകുന്നു. നിയന്ത്രണങ്ങൾ കടുപ്പിക്കുകയല്ല, മാനുഷിക മുഖം നൽകി പുനഃക്രമീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എല്ലാവർക്കും ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം എത്രയും പെട്ടെന്ന് തിരിച്ചുനൽകുകയാണ് വേണ്ടത്.

Exit mobile version