എന്തൊരു ഫാസ്റ്റ് ആയാണ് നടപടി, എന്തൊരു ക്രിയേറ്റീവ് ആയാണ് ഇടപെടുന്നത്; കമന്റുകളിലെത്തുന്ന പരാതികള്‍ക്കും പരിഹാരം; ഇതാണ് മന്ത്രി, കുറിപ്പ്

Sijin Vijayan | Bignewslive

എന്തൊരു ഫാസ്റ്റ് ആയാണ് നടപടി, എന്തൊരു ക്രീയേറ്റീവ് ആയാണ് ഇടപെടുന്നത്, ഇത് മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പാണ്. സിജിന്‍ വിജയന്‍ ആണ് മന്ത്രിയുടെ ജനകീയ ഇടപെടലിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വക്കേറ്റ് പിഎ മുഹമ്മദ് റിയാസിന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ കമന്റുകളിലൂടെയും വരുന്ന ക്രിയാത്മകമായ നിര്‍ദേശങ്ങളും പരിഹാരം കാണേണ്ട പ്രശ്‌നങ്ങളും, അതിന് കിട്ടുന്ന മറുപടിയും ഡിപ്പാര്‍ട്ട്‌മെന്റുകളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് നടത്തുന്ന തുടര്‍ നടപടികളും അത്ഭുതപ്പെടുത്തുന്നതാണെന്ന് സിജിന്‍ കുറിക്കുന്നു.

ഒരു സ്ഥലത്ത് നിന്ന് ഒരാള്‍ വിളിക്കുന്നു, പരാതി പറയുന്നു, അയാളുടെ കോള്‍ ഹോള്‍ഡില്‍ നിര്‍ത്തി അപ്പൊ തന്നെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നു അതിന്റെ അപ്ഡേറ്റ് പരാതിക്കാരനെ അറിയിക്കുന്നു, ഇന്ന തീയതി അവര്‍ നിങ്ങളെ വിളിക്കും എന്ന് പറയുന്നു, പറയുന്നവര്‍ വിളിക്കുന്നു. നടപടി ഉണ്ടാവുന്നു. പ്രശ്‌നത്തിന് പരിഹാരമാകുന്നു. എന്തൊരു ഫാസ്റ്റ് ആയാണ് നടപടി കൈക്കൊള്ളുന്നത്, എന്തൊരു ക്രീയേറ്റീവ് ആയാണ് ഇടപെടുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

പരിഹാരം കണ്ടത് ആളുകളെ അറിയിച്ചുകൊണ്ടുള്ള ഇന്ന് കണ്ട ഒരു പോസ്റ്റിന് കീഴെ മന്ത്രി പറഞ്ഞിട്ടുള്ളത് ‘ഫേസ്ബുക്കില്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ഫോണ്‍ നമ്പര്‍ വെക്കണം എന്നാണ്, ആ പോസ്റ്റിന് ചുവട്ടിലും ഒത്തിരി പരാതികളും നിര്‍ദേശങ്ങളും. നടപടി ഉണ്ടാകും എന്ന പ്രതീക്ഷ ആണ്, വിശ്വാസമാണ്. ഉറപ്പാണ്.
എന്തൊരു ബ്യൂട്ടിഫുള്‍ ആയ കമെന്റ് ത്രെഡ്ഡുകളാണ് സഖാവ് റിയാസിന്റേത്. നോക്കു, എന്നത്തേയും പോലെ വലത് നിരീക്ഷകരും പ്രവര്‍ത്തകരും അയാളെ അധിക്ഷേപിക്കാനും തെറി പറയാനുമൊക്കെ ഇടുന്ന കമെന്റുകള്‍ക്ക് മനുഷ്യര്‍ മറുപടി കൊടുക്കുന്നുണ്ട്, ഞങ്ങടെ മന്ത്രിയാണ് എന്ന് അഭിമാനത്തോടെ പറയുന്നുണ്ടെന്നും സിജിന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പ്രോഗ്രാമിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമെന്റുകളിലൂടെയും വരുന്ന ക്രിയാത്മകമായ നിർദേശങ്ങളും പരിഹാരം കാണേണ്ട പ്രശ്നങ്ങളും, അതിന് കിട്ടുന്ന മറുപടിയും ഡിപ്പാർട്ട്മെന്റുകളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് നടത്തുന്ന തുടർ നടപടികളും അത്ഭുതപ്പെടുത്തുന്നതാണ്.
ഒരു സ്ഥലത്ത് നിന്ന് ഒരാൾ വിളിക്കുന്നു, പരാതി പറയുന്നു, അയാളുടെ കോൾ ഹോൾഡിൽ നിർത്തി അപ്പൊ തന്നെ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുന്നു അതിന്റെ അപ്‌ഡേറ്റ് പരാതിക്കാരനെ അറിയിക്കുന്നു, ഇന്ന തിയ്യതി അവർ നിങ്ങളെ വിളിക്കും എന്ന് പറയുന്നു, പറയുന്നവർ വിളിക്കുന്നു. നടപടി ഉണ്ടാവുന്നു. പ്രശ്നത്തിന് പരിഹാരമാകുന്നു. എന്തൊരു ഫാസ്റ്റ് ആയാണ് നടപടി കൈക്കൊള്ളുന്നത്, എന്തൊരു ക്രീയേറ്റീവ് ആയാണ് ഇടപെടുന്നത്.
പരിഹാരം കണ്ടത് ആളുകളെ അറിയിച്ചുകൊണ്ടുള്ള ഇന്ന് കണ്ട ഒരു പോസ്റ്റിന് കീഴെ മന്ത്രി പറഞ്ഞിട്ടുള്ളത് “ഫേസ്ബുക്കിൽ പരാതി നൽകുമ്പോൾ ഒപ്പം ഫോൺ നമ്പർ വെക്കണം എന്നാണ്, ആ പോസ്റ്റിന് ചുവട്ടിലും ഒത്തിരി പരാതികളും നിർദേശങ്ങളും. നടപടി ഉണ്ടാകും എന്ന പ്രതീക്ഷ ആണ്, വിശ്വാസമാണ്. ഉറപ്പാണ്.
എന്തൊരു ബ്യൂട്ടിഫുൾ ആയ കമെന്റ് ത്രെഡ്ഡുകളാണ് സഖാവ് റിയാസിന്റേത്. നോക്കു, എന്നത്തേയും പോലെ വലത് നിരീക്ഷകരും പ്രവർത്തകരും അയാളെ അധിക്ഷേപിക്കാനും തെറി പറയാനുമൊക്കെ ഇടുന്ന കമെന്റുകൾക്ക് മനുഷ്യർ മറുപടി കൊടുക്കുന്നുണ്ട്, ഞങ്ങടെ മന്ത്രിയാണ് എന്ന് അഭിമാനത്തോടെ പറയുന്നുണ്ട്.
സഖാവ് പി എ മുഹമ്മദ്‌ റിയാസ് ❤️

Exit mobile version