അങ്കമാലി ഡൗണ്‍ലൈനില്‍ വൈദ്യുതി കമ്പി പൊട്ടിവീണു; തൃശ്ശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

ഇതിനിടെ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ എന്‍ജിന്‍ കേടായി ചൊവ്വര അപ്ലൈനില്‍ കിടക്കുകയാണ്

കൊച്ചി: റെയില്‍പാതയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തൃശ്ശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഇതിനിടെ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ എന്‍ജിന്‍ കേടായി ചൊവ്വര അപ്ലൈനില്‍ കിടക്കുകയാണ്. ഇത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. അങ്കമാലി ഡൗണ്‍ലൈനില്‍ വൈദ്യുതി കമ്പി പൊട്ടിയിട്ടുമുണ്ട്. ഇതോടെയാണ് ഇരു ദിശയിലും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചത്.

ചാലക്കുടി ഒന്നാം റെയില്‍വേ ട്രാക്കില്‍ വൈദ്യുത തകരാര്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ തൃശ്ശൂര്‍-എറണാകുളം പാതയില്‍ ഒട്ടേറെ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അതേ സമയം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി റെയില്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ ഇപ്പോള്‍ തന്നെ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇരട്ടപ്പാത കമ്മീഷനിങും അറ്റകുറ്റപ്പണികളും ഏറ്റവും തിരക്കേറിയ ഡിസംബറില്‍ തന്നെ നടത്താല്‍ നിശ്ചയിച്ചതിനെതിരെ പ്രതിഷേധവും ശക്തമാണ്.

Exit mobile version