വടക്കാഞ്ചേരിയിലെ കരിങ്കൽ ക്വാറിയിൽ വൻസ്‌ഫോടനം; ഒരാൾ മരിച്ചു; അപകടകാരണം ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചത്

തൃശൂർ: തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം. ദുരുതരമായി പരുക്കേറ്റ നാല് പേരിൽ ഒരാൾ മരിച്ചു.

വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൽ നൗഷാദ് ആണ് മരിച്ചത്. പാറപൊട്ടിക്കാനായി എത്തിച്ച ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. കോലോത്തുകുളം അലിക്കുഞ്ഞ് എന്നയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Exit mobile version