കൊടകര കുഴല്‍പ്പണക്കേസ്: സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണം

SURESH GOPI | bignewslive

കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്ന സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. കെ. സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശ്ശൂരില്‍ വന്നുപോയത്.അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. അതിനാല്‍ ഇതും അന്വേഷിക്കേണ്ടത് അല്ലെയെന്നാണ് പദ്മജ ചോദിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പദ്മജയുടെ ചോദ്യം.

ഫേസ്ബുക്ക് പോസ്റ്റ്:

കെ.സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ?അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും.അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു .തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ ?

Exit mobile version