വ്യാപാരികളുടെ പ്രതിഷേധം ഫലം കണ്ടു; തൃശ്ശൂരിലെ ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ തുറക്കും; വ്യാപാരികൾക്ക് ആന്റിജൻ പരിശോധന

തൃശ്ശൂർ: വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് തൃശ്ശൂരിലെ ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനമായി. ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന മാർക്കറ്റ് ചൊവ്വാഴ്ച മുതൽ തുറക്കാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ തീരുമാനമായത്. കോവിഡ് മാനദണ്ഡം പാലിച്ച് പുലർച്ചെ ഒന്ന് മുതൽ രാവിലെ 8 മണി വരെ മൊത്തവ്യാപര കടകൾക്ക് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

രാവിലെ 8 മുതൽ 12 വരെയാണ്ചില്ലറ വ്യപാരത്തിന് അനുമതി നൽകിയിരിക്കുന്നത്. മാർക്കറ്റിലെ മീൻ , ഇറച്ചി കടകൾ തിങ്കൾ, ബുധൻ ശനി ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ. കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം.

മാർക്കറ്റിലെ ഒരു കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ പരമാവധി 3 പേർ മാത്രമേ ഉണ്ടാകാവൂ. നാളെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ആന്റിജെൻ പരിശോധന നടത്തും. നഗരത്തിലെ മറ്റ് മാർക്കറ്റുകളും ചൊവ്വാഴ്ച മുതൽ തുറക്കും. ജില്ലാ ഭരണകൂടവും വ്യാപാരികളുമായി നടന്ന ചർച്ചയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കെ രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Exit mobile version