രണ്ട് സീറ്റുകളിൽ ജയിക്കാമായിരുന്നു; കേരളത്തിലെ ബിജെപി നേതാക്കൾക്ക് കേന്ദ്രഭരണത്തിന്റെ ഗുണഫലം പറ്റുന്നതിൽ മാത്രമാണ് താൽപര്യം; വിമർശിച്ച് ശ്രീധരൻപിള്ളയുടെ റിപ്പോർട്ട്

sreedharan-pillai_

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയ ബിജെപി നേതൃത്വത്തിനെ വിമർശിച്ച് മുൻ ബിജെപി സംസ്ഥാനധ്യക്ഷനും മിസോറം ഗവർണറുമായ പിഎസ് ശ്രീധരൻപിള്ള. ബിജെപി നേതാക്കൾക്കും ചില പരിവാർ നേതാക്കൾക്കും കേന്ദ്രഭരണത്തിന്റെ ഗുണഫലങ്ങളുടെ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യമെന്ന് ശ്രീധരൻപിള്ള വിമർശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു നൽകിയ റിപ്പോർട്ടിലാണ് ശ്രീധരൻപിള്ളയുടെ പരാമർശം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ ജയിക്കാമായിരുന്നെന്നും ശ്രീധരൻപിള്ള നിരീക്ഷിക്കുന്നു. ചില നേതാക്കളുടെ ഉദാസീന മനോഭാവം കാരണമാണ് സീറ്റു കിട്ടാതെ പോയത്.

എൻഡിഎയ്ക്ക് മൂന്നുശതമാനം വോട്ടു കുറഞ്ഞു. എൽഡിഎഫിന് മൂന്നു ശതമാനം വോട്ടുകൂടിയപ്പോൾ യുഡിഎഫിനും ഒരുശതമാനം വോട്ട് വർധിച്ചു. 90 സീറ്റുകളിൽ ബിജെപി വോട്ടു വിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ.

Exit mobile version