ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ: രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വിഡി സതീശന്‍

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വിഡി സതീശന്‍.

കേരളത്തിനു വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പിണറായി സര്‍ക്കാരിന് സാധിക്കട്ടെയെന്നും സതീശന്‍ പറഞ്ഞു. ശരിയായ കാര്യങ്ങള്‍ക്ക് പിന്‍തുണ നല്‍കും. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമായി തങ്ങള്‍ സഭയിലുണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.

”പുതുമുഖങ്ങള്‍ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ കേരളത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അവര്‍ ചെയ്യുന്ന ശരിയായ കാര്യങ്ങള്‍ക്ക് പിന്‍തുണ നല്‍കിയും തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷമായി സഭയില്‍ ഞങ്ങളുണ്ടാകും.’

ക്ഷണിക്കപ്പെട്ട 500 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിയുക്ത മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ മുഖ്യ പന്തലില്‍ വിശാലമായ വേദി ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലുമായി അതിഥികള്‍ക്കായി രണ്ട് പന്തലുകളും ഉണ്ട്. ഇവിടെ സജ്ജമാക്കിയിട്ടുള്ള സ്‌ക്രീനില്‍ തത്സമയം ചടങ്ങ് വീക്ഷിക്കാം.

Exit mobile version