മുണ്ട് മടക്കി കുത്തി, തലയില്‍ കെട്ടുമായി തനി നാടന്‍ കര്‍ഷകനായി മോഹന്‍ലാല്‍, വീഡിയോ

കൊച്ചി: മുണ്ട് മടക്കി കുത്തി, തോര്‍ത്ത് തലയില്‍ കെട്ടി തനി നാടന്‍ കര്‍ഷകനായി മലയാളിന്റെ നടന വിസ്മയം മോഹന്‍ലാല്‍. ലോക്ക് ഡൗണ്‍ കാലത്ത് ആരംഭിച്ച വീട്ടിലെ ജൈവ കൃഷിയുടെ വീഡിയെ പങ്കുവയ്ക്കുകയാണ് താരം. വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഈ പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ തന്റെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നു വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മുണ്ടും മടക്കിക്കുത്തി തലയില്‍ കെട്ടുമായി അല്പം മാസ്സ് ആയിട്ടാണ് താരത്തിന്റെ വരവ്. തുടര്‍ന്ന് തോട്ടത്തിലെ പച്ചക്കറികള്‍ നനയ്ക്കുകയും സഹായിക്കൊപ്പം നിന്ന് ഫലങ്ങള്‍ പറിക്കുന്നുമുണ്ട്.

‘ഇത് വിത്തിന് വേണ്ടി നിര്‍ത്തിയിരിക്കുന്ന പാവയ്ക്കയാണ്. ഇത് നന്നായി ഉണക്കിയിട്ട് അതിന്റെ വിത്ത് എടുത്ത് നടും. എറണാകുളത്തെ എളമക്കരയില്‍ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വര്‍ഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങള്‍ക്ക് വേണ്ടുന്ന പച്ചക്കറികള്‍ ഞങ്ങള്‍ ഉണ്ടാക്കി എടുക്കുന്നത്.

നമുക്ക് പാവയ്ക്ക, പയര്‍, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എല്ലാമുണ്ട്. എല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമാണ്. ചെറിയ സ്ഥലത്ത് നിന്ന് നമുക് ആവശ്യമുള്ള കൃഷി ഉണ്ടാക്കിയെടുക്കാം. അതിന് ആളുകള്‍ തയ്യാറാകണം. സ്ഥലം ഇല്ലാത്തവര്‍ക്ക് ടെറസിന് മുകളില്‍ ഉണ്ടാക്കി എടുക്കാം. ഞാന്‍ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്’ എന്ന് മോഹന്‍ലാല്‍ പറയുന്നു.

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും.

Exit mobile version