ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ്, കേന്ദ്രം നല്‍കിയത് അഞ്ച് ലക്ഷം മാത്രം; വാക്സിന്‍ ക്ഷാമം രൂക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്സിനാണ്. എന്നാല്‍ കേന്ദ്രത്തില്‍ നല്‍കിയത് അഞ്ച് ലക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ വാക്സിന്‍ പോളിസി സംസ്ഥാനത്തെയും ബാധിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മാണ കമ്പനികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യതയാണ്.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ വാക്സിന്‍ ലഭ്യമാക്കണം. സംസ്ഥാനങ്ങളെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളി വിടരുതെന്നും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ക്വോട്ട നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

വാക്സിനേഷന്‍ പരമാവധി ആളുകളില്‍ ഏറ്റവും വേഗത്തില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിദിനം മൂന്നര ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version