18 വയസുവരെ ഉള്ളവര്‍ക്ക് കോര്‍ബെവാക്‌സ് വാക്‌സിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് 12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്‌സ് കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിദഗ്ധ സമിതിയാണ് വാക്‌സിന് അനുമതി നല്‍കിയത്.

നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി. കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്‌സിനാണ് കോര്‍ബെ വാക്‌സ്. നേരത്തെ കോര്‍ബെവാക്‌സിന്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ ഡിസംബര്‍ 28ന് ഡിസിജിഐ അംഗീകാരം നല്‍കിയിരുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി വാക്‌സിന് അനുമതി നല്‍കിയത്.

Read Also:‘പുലിക്കുഞ്ഞ്’ സ്മാര്‍ട്ടായി: നഖം വളര്‍ന്നു, തൂക്കവും വര്‍ധിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണമൊത്ത പുലിയാകും


15നും 18നും ഇടയില്‍ പ്രായമുള്ള 1.5 കോടിയിലധികം കൗമാരക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 5,24,01,155 കൗമാരക്കാര്‍ക്ക് ആദ്യ ഡോസുകളും 1,63,10,368 പേര്‍ക്ക് രണ്ടാം ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്.15നും 18നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം 12 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയേക്കും.നേരത്തെ കുട്ടികള്‍ക്കുള്ള ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിനും ഡിസിജിഐ അംഗീകാരം നല്‍കിയിട്ടുണ്ട്.

Exit mobile version