രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം കാണിക്കണം; സുകുമാരൻ നായരോട് എകെ ബാലൻ

ak-balan-and-sukumaran-nair

തിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തിലെ പരാമർശങ്ങൾക്ക് പിന്നാലെ എൻഎസ്എസ്-സിപിഎം വാക്‌പോര് മുറുകുന്നു. സുകുമാരൻ നായർക്കെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി എകെ ബാലൻ രംഗത്തെത്തി. രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം സുകുമാരൻ നായർ കാണിക്കണമെന്ന് എകെ ബാലൻ വിമർശിച്ചു.

രാഷ്ട്രീയം പറയുന്നതിൽ എതിർപ്പില്ല. രാഷ്ട്രീയമായി നേരിടാൻ പറ്റാത്തതുകൊണ്ടാണ് ദൈവത്തിന്റെ പേരു പറയുന്നത്. ഭരണഘടനാ വിരുദ്ധമായി പറഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതെന്നും എകെ ബാലൻ കോഴിക്കോട് പറഞ്ഞു.

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന സുകുമാരൻ നായരുടെ പ്രസ്താവനയാണ് രാഷ്ട്രീയത്തിൽ കത്തിപ്പടരുന്നത്. ജി.സുകുമാരൻ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവന നായർ സമൂഹം പോലും അംഗീകരിക്കില്ലെന്നും വിജയരാഘവൻ വിമർശിച്ചിരുന്നു.

ജി സുകുമാരൻ നായർ കോൺഗ്രസുകാരനാണെന്നായിരുന്നു മന്ത്രി എംഎം മണിയുടെ പ്രതികരണം.

Exit mobile version