ഈസ്റ്റര്‍ ഭക്ഷണം കുട്ടികള്‍ക്കൊപ്പം; വീഡിയോ കോളില്‍ അതിഥിയായി പ്രിയങ്ക ഗാന്ധിയും, വീഡിയോ പങ്കിട്ട് രാഹുല്‍ ഗാന്ധി

Rahul Gandhi | Bignewslive

കല്‍പ്പറ്റ: ഈസ്റ്റര്‍ ദിനത്തില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹം തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടത്. ഇതോടൊപ്പം, അതിഥിയായി വീഡിയോ കോളില്‍ പ്രിയങ്ക ഗാന്ധിയും എത്തി. കല്‍പ്പറ്റ ജീവന്‍ ജ്യോതി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു രാഹുല്‍ ഉച്ചഭക്ഷണത്തിനെത്തിയത്.

ഈ സമയം തന്നെ പ്രിയങ്ക രാഹുലിന്റെ വീഡിയോ കോളിലെത്തി കുട്ടികളുമായി സംസാരിച്ചു. എന്തൊക്കെയാണ് കഴിക്കാനുള്ളതെന്ന് പ്രിയങ്ക ചോദിച്ചു. കുട്ടികള്‍ ഈസ്റ്റര്‍ ദിനത്തിലെ വിഭവങ്ങളുടെ പേരുകള്‍ പ്രിയങ്കയോട് പറഞ്ഞു.

ഇതെന്റെ പുതിയ കൂട്ടുകാരാണെന്ന് പ്രിയങ്കയോട് രാഹുല്‍ ഗാന്ധി പറയുന്നതും വീഡിയോയിലുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ രാഹുലിനൊപ്പം പ്രിയങ്കയും വയനാട്ടിലെ പ്രചാരണത്തിന് വരേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രിയങ്കയ്ക്ക് എത്താന്‍ സാധിച്ചില്ല. വീഡിയോ സോഷ്യല്‍മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version