വോട്ടുചെയ്യാനെത്തുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ക്രമീകരണങ്ങളില്‍ വീഴ്ച വരുത്തരുത്; സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അത്തരം കേസുകളില്‍ വകുപ്പു തല നടപടികളും ക്രിമിനല്‍ പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ അറിയിച്ചു. കാഴ്ച പരിമിതരായ വോട്ടര്‍മാര്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ബ്രെയിലി ഡമ്മി ബാലറ്റ് ഷീറ്റ് വായിക്കാനായി കൊടുക്കണം.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഡമ്മി ബാലറ്റിന്റെ ക്രമത്തില്‍ പേരും ക്രമനമ്പറും ബ്രയിലി ലിപിയില്‍ ആലേഖനം ചെയ്തതിനാല്‍ കാഴ്ചപരിമിതര്‍ക്ക് സ്വന്തമായി വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തിയതായി പരാതിയുണ്ടായാല്‍ ഭിന്നശേഷി അവകാശ നിയമത്തിലെ 11-ആം വകുപ്പിന്റെ ലംഘമായി കണക്കാക്കി നടപടിയെടുക്കും.

പരാതികള്‍ scpwdkerala@gmail.com ല്‍ അയയ്ക്കാം. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Exit mobile version