രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലിലൂടെ കയറിയിറങ്ങി: ഡിവൈഎസ്പിക്ക് പരിക്ക്

കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലിലൂടെ കയറി ഇറങ്ങിയതിനെ തുടര്‍ന്ന് വടകര ഡിവൈഎസ്പിക്ക് പരിക്ക്. പരിക്കേറ്റ വടകര ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡി.വൈ.എസ്.പിയുടെ കാല്‍വിരലിന് പൊട്ടലുണ്ട്. ഡി.വൈ.എസ്.പിക്ക് രണ്ടാഴ്ച വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.

കൊയിലാണ്ടിയില്‍ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് വാഹനം ഡി.വൈ.എസ്.പിയുടെ കാലില്‍ കയറിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Exit mobile version