നാദാപുരത്ത് 16കാരന്റെ മരണം കൊലപാതകമെന്ന് സംശയം; സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: നാദാപുരത്ത് 16കാരന്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയം. നാദാപുരം നരിക്കോട്ടേരി സ്വദേശി അസീസിന്റെ മരണമാണ് കൊലപാതകമാണെന്ന് സംശയിക്കുന്നത്. അസീസിനെ സഹോദരന്‍ കഴുത്തില്‍ പിടിച്ച് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കേസില്‍ വഴിത്തിരിവായത്. നേരത്തെ ആത്മഹത്യയാണെന്ന് കണ്ടെത്തിയ കേസിലാണ് പുതിയ വഴിത്തിരിവ്.

2020 മെയ് 17നാണ് അസീസ് മരിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മരണം ആത്മഹത്യ എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. അതിനിടയിലാണ് അസീസിനെ സഹോദരന്‍ കഴുത്തില്‍ പിടിച്ച് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സഹോദരന്‍ സഹോദരന്‍ കഴുത്തില്‍ പിടിച്ച് ഞെരിക്കുമ്പോള്‍ പിതാവ് സമീപത്ത് നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

നേരത്തെ കേസന്വേഷണത്തില്‍ നാട്ടുകാരും ആരോപണം ഉന്നയിച്ചിരുന്നു. വീട്ടിലുള്ളവര്‍ക്ക് അസീസിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. വീട്ടില്‍ നിന്ന് പീഡനമേല്‍ക്കാറുണ്ടെന്ന് കുട്ടി പലരോടും പറഞ്ഞിരുന്നെന്നും സൂചനയുണ്ട്.

Exit mobile version