അഞ്ച് കൊല്ലം മുമ്പ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ജനങ്ങള്‍ ക്ലോസ് ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയന്‍

bjp account | Bignewslive

കാസര്‍കോട്: അഞ്ച് കൊല്ലം മുമ്പ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ജനങ്ങള്‍ ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുട്ടുവിറക്കുന്ന നേതൃത്വമാണ് പ്രതിപക്ഷത്തുള്ളത്. കേരളത്തിലെ വികസന നേട്ടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന പ്രതിപക്ഷവും ചില മാധ്യമങ്ങളും അപവാദ പ്രചരണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

ബിജെപി 5 കൊല്ലം മുമ്പ് നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും. ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട് പോകും. കേരളത്തിന്റെ വികസനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ കര്‍സേവക്ക് വെള്ളവും വെളിച്ചവും നല്‍കുന്നത് പ്രതിപക്ഷമാണ്. എല്‍.ഡി.ഫിന് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

കുഞ്ഞുങ്ങള്‍ മുതല്‍ സീനിയര്‍ സിറ്റിസന്‍ വരെ അനുകൂലിക്കുന്നു. പ്രകൃതിദുരന്തങ്ങളും കോവിഡും പിടിമുറുക്കിയപ്പോഴും ലോക മാതൃകയായി തന്നെ മുന്നോട്ടുപോകാന്‍ കേരളത്തിനായി. ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ഇത് ആര്‍എസ്എസിന്റെ അജണ്ടയാണ്

Exit mobile version