ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി; രാജ്യസ്‌നേഹമുള്ളവര്‍ക്ക് ഇത് അംഗീകാതിരിക്കാന്‍ സാധിക്കില്ലെന്നും വാദം

Uniform Civil Code | Bignewslive

തൃശ്ശൂര്‍: ബിജെപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് തുറന്ന് പറഞ്ഞ് ബിജെപി എംപിയും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. അതേസമയം, രാജ്യസ്‌നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുരേഷ് ഗോപിയുടെ വാക്കുകള്‍;

രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കും. ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവ നടപ്പിലാക്കുക. രാജ്യത്തോട് സ്നേഹമുള്ളവര്‍ക്ക് ഇക്കാര്യം അംഗീകരിക്കാതിരിക്കാനാവില്ല. ലൗ ജിഹാദ്, ശബരിമല വിഷയങ്ങളില്‍ ഉള്ള ഏതൊരു ഇടപെടലും നിയമത്തിന്റെ വഴിയിലൂടെ ആയിരിക്കും.

ഭരണനിര്‍വഹണത്തിനുള്ള ബിജെപിയുടെ ശേഷി അറിയണമെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഭരണം പരിശോധിച്ചാല്‍ മതി. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ആത്മവിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും ഭരണനിര്‍വഹണം നടത്തും. ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അക്കാര്യം പാര്‍ട്ടി തീരുമാനിക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ ഇ. ശ്രീധരന്‍ മികച്ച ആളായിരിക്കും.

Exit mobile version