ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

high-court_

കൊച്ചി: സംസ്ഥാനത്ത് പലർക്കും ഇരട്ടവോട്ട് ഉണ്ടെന്ന ആരോപമം ഉയർന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കർശന നിർദേശം നൽകി. ഇടക്കാല ഉത്തരവായാണ് നിർദേശം കോടതി പുറപ്പെടുവിച്ച്ത.

സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരുന്നത്.

തുടർന്ന്, ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഇടപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയത്. ഓൺലൈനായി ഒരാൾ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോൾ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാൻ സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു.

ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റുമ്പോൾ പഴയ പട്ടികയിൽ വോട്ട് തുടരുന്നതാണ് ഇരട്ടവോട്ടുകളിലധികവും എന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മനഃപൂർവ്വം ഇരട്ട വോട്ട് ചേർക്കപ്പെട്ടതാണെന്ന ആരോപണം തള്ളി കളയുന്നതായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് ഇരട്ടവോട്ട് ഉണ്ടെന്ന് തെളിഞ്ഞത്.

Exit mobile version