പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; 21കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ 21 കാരന്‍ പിടിയില്‍. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമല്‍ ഭവനില്‍ അരോമലിനെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങമല സ്വദേശിയായ 16 വയസുള്ള പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് പ്രതിയായ 21 കാരനെ അറസ്റ്റ് ചെയ്തത്.

പെരിങ്ങമല സ്വദേശിയായ 16 വയസുള്ള പെണ്‍കുട്ടിയ കാണാനില്ല എന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി യുവാവിനോടൊപ്പം പോയതായി കണ്ടെത്തിയത്.

പെണ്‍കുട്ടിയും യുവാവും കല്ലമ്പലം ഭാഗത്ത് ഉള്ളതായി കണ്ടെത്തിയ പോലീസ് ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ സ്‌നേഹം നടിച്ചു കൂട്ടി കൊണ്ടു പോയി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായി കണ്ടെത്തി. ആരോമലിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലോട് പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാള്‍ പ്രതിയാണ്.

Exit mobile version