ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റും ഭാര്യയും ജീവനൊടുക്കിയ നിലയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പാലോടിൽ ഭാര്യയേയും ഭർത്താവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോട് സ്വദേശികളായ കെകെ ഭവനിൽ അനിൽ കുമാർ(55) , ഭാര്യ ഷീബ(50) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇവരെ ഫാനിന്റെ ഹുക്കിൽ തുങ്ങി മരിച്ച നിലയിൽ ബന്ധു കണ്ടത്. തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് മരിച്ച അനിൽ കുമാർ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തള്ളി തുറന്ന് നോക്കുകയായിരുന്നു. ഈ സമയത്താണ് അകത്ത് കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബത്തിന്റെ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. വിതുര പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇവരുടെ രണ്ട് മക്കൾ വിവാഹിതരായി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

ALSO READ- കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍, പിടിയിലായപ്പോള്‍ പൊട്ടിക്കരച്ചില്‍

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ഠീഹഹ ളൃലല വലഹുഹശില ിൗായലൃ: 1056, 04712552056)

Exit mobile version